രാജ്യത്തെ യുവതലമുറ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമർപ്പിക്കുന്നില്ലെന്ന് നടനും പ്രമുഖ വ്യക്തിത്വവുമായ പ്രകാശ് രാജ് വ്യക്തമാക്കി. ഗോഡ്സെയുടെ ആശയങ്ങളിലല്ല, മറിച്ച് മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഈ പുതിയ തലമുറ രാജ്യത്ത് ജനാധിപത്യം തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യൂട്യൂബിലും മൊബൈൽ ഫോണുകളിലും മാത്രമാണ് യുവജനങ്ങൾ സമയം ചെലവഴിക്കുന്നതെന്ന് തോന്നാമെങ്കിലും, അവർ ചർച്ച ചെയ്യുന്നത് ഗാന്ധിയെയും ബി.ആർ അംബേദ്കറെയുമാണെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാണിച്ചു.
ശക്തമായ പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും ഭാഷ കൃത്യമായി അറിയാവുന്നവരാണ് ഇന്നത്തെ യുവത. വരും5 വർഷക്കാലം രാജ്യത്തെ തെരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതും ഈ യുവതലമുറയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം നടത്തിയ ഒരു പരാമർശം ഇങ്ങനെയായിരുന്നു: “നിങ്ങൾ കഴിഞ്ഞു ബ്രോ, ഞങ്ങൾക്ക് യുവാക്കളെ വേണം ബ്രോ, പാർലമെന്റിൽ യുവാക്കൾ വരും ബ്രോ”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

