സൗദി അറേബ്യയിലെ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവൽക്കരണം കർശനമാക്കുന്നതിന്റെ ഭാഗമായി നിർണായക ഉത്തരവുമായി അധികൃതർ രംഗത്ത്. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സ്വദേശികൾക്കായി ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായുള്ള മുഴുവൻ നടപടികളും നവംബർ 18-നകം പൂർത്തിയാക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ നിയമപ്രകാരം പുരുഷന്മാരുടെയും സ്ത്രീകളുടെയും ജിമ്മുകളിൽ ആകെ ജീവനക്കാരുടെ 15 ശതമാനം സ്വദേശികൾ ആയിരിക്കണം. നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്പോർട്സ് സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.
പ്രധാന തസ്തികകളിലെ നിയമനം
സ്പോർട്സ് കോച്ച്, പ്രൊഫഷണൽ ഫുട്ബോൾ കോച്ച്, വാട്ടർ സ്പോർട്സ് കോച്ച്, സ്പോർട്സ് സൂപ്പർവൈസർ, ഐസ് സ്പോർട്സ് കോച്ച്, മാർഷ്യൽ ആർട്സ് കോച്ച് തുടങ്ങിയ പ്രധാന ജോലികളിലെല്ലാം സ്വദേശിവൽക്കരണം നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്. ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് റിക്രൂട്ട്മെന്റിനും പരിശീലനത്തിനുമായി മന്ത്രാലയത്തിന്റെ പ്രത്യേക പ്രോത്സാഹനങ്ങളും ഹദഫ് പദ്ധതിയുടെ പിന്തുണയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

