അമേരിക്കയിലെ രാഷ്ട്രീയ രംഗത്ത് മലയാളി സാന്നിധ്യം വീണ്ടും ശക്തമാകുന്നു. യുഎസിലെ മിനസോട്ട
സംസ്ഥാന സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി ഡോ. ക്രിഷ് സുബ്രഹ്മണ്യൻ തിരഞ്ഞെടുക്കപ്പെട്ടു.
മിനസോട്ട സംസ്ഥാന സെനറ്റിൽ ഇനി ഈ ഓണാട്ടുകരക്കാരന്റെ ശബ്ദവും മുഴങ്ങും.
മാവേലിക്കര ശീരവള്ളി ഇല്ലം കുടുംബാംഗമാണ് ഡോ. ക്രിഷിന്റെ അമ്മ ഇന്ദിരാദേവി.
ഇന്ദിരാദേവിയുടെ സഹോദരൻ പരേതനായ ഡോ. സി.എൻ.വി.
നമ്പൂതിരിയുടെ കുടുംബമാണ് മാവേലിക്കരയിലെ തറവാട്ടു വീട്ടിൽ താമസിക്കുന്നത്. ഡോ.
നമ്പൂതിരിയുടെ ഭാര്യ ഇന്ദിര, മകൻ നവനീത്, മരുമകൾ വീണ, കൊച്ചുമക്കൾ എന്നിവരാണ് ഇപ്പോൾ ഇവിടെയുള്ളത്. കഴിഞ്ഞ 2023-ൽ ഡോ.
ക്രിഷ്, ഭാര്യ ശ്വാത വിജയകുമാർ (സീനിയർ മാർക്കറ്റിങ്, ഇക്കോലാബ്), മക്കളായ ലീല, കിയാൻ, മീന എന്നിവരോടൊപ്പം ശീരവള്ളി ഇല്ലം സന്ദർശിച്ചിരുന്നു. ക്രിഷും ശ്വേതയും അമേരിക്കയിലാണ് ജനിച്ചു വളർന്നത്.
ശ്വേതയുടെ കുടുംബവേരുകൾ പാലക്കാടാണ്. കഴിഞ്ഞ 15 വർഷമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനാണ് ശിശുരോഗ വിദഗ്ധനായ ഡോ.
ക്രിഷ് സുബ്രഹ്മണ്യനെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. എന്നാൽ ഇദ്ദേഹം ജനപ്രതിനിധിയായി ഒരു പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്.
ഇതിനു മുൻപ് 2008-ൽ ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലോറിഡയിൽ അദ്ദേഹം നേതൃത്വം നൽകിയിരുന്നു. പ്രശസ്തമായ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്നാണ് ഡോ.
ക്രിഷ് തന്റെ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

