ഇന്ത്യൻ വാഹന വിപണിയിൽ പുതിയൊരു പതിപ്പുകൂടി അവതരിപ്പിച്ച് പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ.
ജനപ്രിയ എംപിവിയായ ഇന്നോവ ക്രിസ്റ്റ നിരയിലേക്കാണ് കമ്പനി പുതിയ വാഹനം എത്തിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റ ലിമോ എഡിഷൻ ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിട്ടുള്ളത്.
വാണിജ്യ ആവശ്യങ്ങൾക്കും ഫ്ലീറ്റ് സേവനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനമായാണ് ഈ പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 19.95 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഔദ്യോഗിക വില വരുന്നത്.
‘GX-SLF’ ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പതിപ്പ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കുന്നതിനായി ഏഴ് സീറ്റുകളുള്ളതും എട്ട് സീറ്റുകളുള്ളതുമായ പതിപ്പുകളിൽ ഈ പുതിയ വാഹനം ലഭ്യമാക്കിയിട്ടുണ്ട്.
ഏഴ് സീറ്റുകളുള്ള പതിപ്പിൽ രണ്ടാമത്തെ നിരയിൽ ആവശ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

