കേരള സംസ്ഥാന റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി യുവതാരം അർഷൻ.എം.എസ്.മീരാൻ തിളങ്ങി. മത്സരത്തിൽ പെയർ സ്ലാലം വിഭാഗത്തിൽ സ്വർണ മെഡലും, സ്പീഡ് സ്ലാലം വിഭാഗത്തിൽ വെള്ളി മെഡലും കരസ്ഥമാക്കിയാണ് താരം അഭിമാനാർഹമായ വിജയം സ്വന്തമാക്കിയത്.
ഈ മിന്നുന്ന പ്രകടനത്തോടെ ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കാനുള്ള യോഗ്യതയും അർഷൻ ഉറപ്പിച്ചു. ശാസ്തമംഗലം ആർ.കെ.ഡി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിടുക്കനായ ഈ താരം.
പ്രമുഖ റോളർ സ്കേറ്റിങ് പരിശീലകരായ മുഹമ്മദ് സാഹിറിന്റെയും ഷമീന സാഹിറിന്റെയും മകനാണ് അർഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

