ചെന്നൈയിൽ സംഘടിപ്പിച്ച സെലിബ്രിറ്റി പ്രിവ്യൂ ഷോയിലും രാവിലെ 6 മണിക്ക് ആരംഭിച്ച ആദ്യദിന പ്രദർശനങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നയൻതാര നായികയായ ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’ എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. മികച്ച അഭിപ്രായങ്ങൾക്കൊപ്പം തന്നെ തിയറ്ററുകളിൽ ചിത്രത്തിന് വൻ ബുക്കിംഗും അനുഭവപ്പെടുന്നുണ്ട്.
വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് നിർമ്മാണം നിർവഹിച്ച ഈ ചിത്രം രചനയും സംവിധാനവും ചെയ്തിരിക്കുന്നത് സുന്ദർ സി ആണ്.
തിയറ്ററുകളിൽ പ്രേക്ഷകർക്കായി ദൃശ്യവിസ്മയവും ഒപ്പം ഗ്യാരണ്ടീഡ് എന്റർടെയ്നറും ഒരുക്കുന്ന രീതിയിലാണ് ഈ ബിഗ് സ്ക്രീൻ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴ ആധി ആണ്.
ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കളുടെ ചുമതല വഹിച്ചിരിക്കുന്നത്. നയൻതാര, ദുനിയ വിജയ്, റെജിന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്, സിംഗപ്പുലി അണ്ണാവി, വി ആർ സ്വാമിനാഥൻ, ശിവകുമാർ എസ്, സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട
ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
കേരളത്തിലെ തിയറ്ററുകളിൽ ചിത്രം എത്തിക്കുന്നത് ഭാവന റിലീസാണ്. സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത്.
പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

