ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ അന്താരാഷ്ട്ര കരിയറിന് വിരാമം കുറിച്ചു. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 41 കാരനായ താരം തന്റെ 23 വർഷം നീണ്ട
അന്താരാഷ്ട്ര ഫുട്ബോൾ യാത്ര അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തം പേരിലുള്ള താരമാണ് റൊണാൾഡോ.
പുരുഷ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയതും അദ്ദേഹമാണ്. 2003-ൽ പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ച റൊണാൾഡോ, നീണ്ട
23 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. പോർച്ചുഗൽ ദേശീയ ടീമിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
തന്റെ നേതൃത്വത്തിൽ 2016-ലെ യൂറോ കപ്പിലും, 2019-ലെ നേഷൻസ് ലീഗിലും പോർച്ചുഗലിനെ വിജയത്തിലെത്തിക്കാൻ റൊണാൾഡോയ്ക്ക് സാധിച്ചു. ആധുനിക ഫുട്ബോളിന്റെ ചരിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര പടിയിറങ്ങുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

