യുഎസിൽ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയത് ആഘോഷമാക്കി ഇന്ത്യൻ ഓഹരികൾ. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ ഡോളറും ബോണ്ട് യീൽഡും ഇടിഞ്ഞു.
സ്വർണവില കത്തിക്കയറി. ക്രൂഡോയിൽ വില കുത്തനെ വീണു.
ഇതാണ് കേരളക്കമ്പനികളുടെ ഓഹരികളടക്കം ഇന്ന് മുന്നേറാൻ കാരണം. ധൻതേരസ്, ദീപാവലി ഷോപ്പിങ് കാലത്തിനു മുന്നോടിയായി സ്വർണവില കുതിച്ചുകയറിയത് സ്വർണാഭരണ വിൽപന, ഗോൾഡ് ലോൺ കമ്പനികളുടെ ഓഹരികൾക്ക് ആവേശമായി.
ഇന്നലെയും വൻ മുന്നേറ്റം നടത്തിയ കല്യാൺ ജ്വല്ലേഴ്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഇന്നും കയറ്റത്തിലാണ്. ഉത്സവ, വിവാഹ സീസൺ ആയതിനാൽ മികച്ച വിൽപന ജ്വല്ലറികൾ പ്രതീക്ഷിക്കുന്നുണ്ട്.
വില വർധന ഡിമാൻഡിനെ ബാധിക്കില്ലെന്നും കരുതുന്നു. ഇതാണ് ഓഹരികളുടെ മുന്നേറ്റത്തിന് വഴിവച്ചത്.
സ്വർണവില കൂടുമ്പോൾ സ്വർണപ്പണയ വായ്പകൾക്കും ആവശ്യക്കാർ കൂടും. പണയംവയ്ക്കുമ്പോൾ കൂടുതൽ തുക നേടാനാകുമെന്നതാണ് കാരണം.
കല്യാൺ ജ്വല്ലേഴ്സ് ഓഹരി എൻഎസ്ഇയിൽ 3.55% മുന്നേറി 548 രൂപയിലാണ് ഉച്ചയ്ക്കത്തെ സെഷത്തിലേക്ക് കടക്കുമ്പോഴുള്ളത്. ടൈറ്റൻ 1.17%, ലളിത ജ്വല്ലറി 1.93%, തങ്കമയിൽ ജ്വല്ലറി 2.75%, സെൻകോ ഗോൾഡ് 2.44% എന്നിങ്ങനെയും നേട്ടത്തിലേറി.
മുത്തൂറ്റ് ഫിനാൻസ് ഓഹരി 4.43%, മണപ്പുറം ഫിനാൻസ് 3.58% എന്നിങ്ങനെ നേട്ടത്തിൽ വ്യാപാരം ചെയ്യുന്നു. ക്രൂഡോയിൽ വിലത്തകർച്ച ആവേശമാക്കി ടയർ, പെയിന്റ്, എണ്ണവിതരണം, വ്യോമയാനം, വാഹനക്കമ്പനികളുടെ ഓഹരികളും കുതിക്കുകയാണ്.
വിമാന ഇന്ധനവില കുറയുമെന്ന പ്രതീക്ഷ ഇന്റർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ) ഓഹരികളെ 5.18% ഉയർത്തി. ക്രൂഡോയിൽ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നവയാണ് പെയിന്റ്, ടയർ കമ്പനികൾ.
ഏഷ്യൻ പെയിന്റ്സ് ഓഹരി 4.08%, എംആർഎഫ് 5.52%, ജെകെ ടയർ 8.5%, അപ്പോളോ ടയേഴ്സ് 4.37% എന്നിങ്ങനെ ഉയർന്നു. കൻസായി നെറോലാക്, ബെർജർ പെയിന്റ്സ്, സിയറ്റ് ടയർ, സ്പൈസ്ജെറ്റ് എന്നിവയുടെ ഓഹരികൾ 1.8-3.25% നേട്ടത്തിലേറി.
ക്രൂഡോയിൽ വാങ്ങൽച്ചെലവ് കുറയുമെന്ന പ്രതീക്ഷ ഇന്ത്യൻ ഓയിൽ ഓഹരികളെ 2.5% ഉയർത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം 4.39%,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

