കർണാടകയിലെ ബെംഗളൂരുവിൽ പ്രണയാഭ്യർത്ഥനയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു.
പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ ആണ് കൊലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ പെൺസുഹൃത്തിന്റെ പിതാവും തമിഴ്നാട് സ്വദേശിയുമായ ആനന്ദ് എന്നയാളെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു യലഹങ്കയിൽ ഈ ദാരുണ സംഭവം അരങ്ങേറിയത്. ആനന്ദിന്റെ പത്തൊൻപതുകാരിയായ മകളുമായി കിരണ്‍ അടുപ്പത്തിലായിരുന്നു.
ഇന്നലെ മകൾക്കൊപ്പം കിരണിനെ കണ്ടതിനെത്തുടർന്നുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. ആനന്ദ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാടുള്ള ബന്ധുക്കൾക്ക് കിരണിന്റെ മരണവിവരം ലഭിക്കുന്നത്. വിവരമറിഞ്ഞ ഉടൻ തന്നെ കിരണിന്റെ ബന്ധുക്കൾ ബെംഗളൂരുവിലേക്ക് തിരിച്ചു.

