പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ നിർണായക നടപടി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെയാണ് കേസിൽ പുതിയതായി പ്രതിചേർത്തിട്ടുള്ളത്. ഇവർക്ക് പുറമെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫെനി നൈനാൻ, നെസ്മൽ, അബിൻ ശിവദാസ് എന്നിവരുൾപ്പെടെയുള്ളവരും ഈ കേസിൽ പ്രതികളായി ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഈ കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഇയാളെ ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന സമയത്താണ് പൊലീസ് സ്റ്റേഷനിൽ വ്യാപകമായ അതിക്രമങ്ങൾ അരങ്ങേറിയത്. ഈ ദൃശ്യങ്ങൾ പിന്നീട് വിവരാവകാശ നിയമപ്രകാരം പുറത്തുവരികയായിരുന്നു.
ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പ് ആക്രമിക്കുന്ന ദൃശ്യങ്ങൾ ദൃശ്യങ്ങളിലുണ്ട്. കൂടാതെ, സ്റ്റേഷനുള്ളിൽ അതിക്രമിച്ചു കയറിയ ശ്രീനാദേവി കുഞ്ഞമ്മ പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കപ്പിനു മുന്നിലെത്തി രാജൻ ജോസഫുമായി തർക്കിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
ജനപ്രതിനിധികൾ സ്റ്റേഷനിൽ എത്തിയത് സ്വാഭാവികമാണെങ്കിലും ഇതിനപ്പുറം എന്തെങ്കിലും ഗൗരവകരമായ സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഔദ്യോഗികമായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

