തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിരാമിനെ ചാക്കിൽക്കെട്ടി തള്ളിയ കൊലപാതക കേസിൽ അന്വേഷണം പുതിയ വഴിയിലേക്ക്. പ്രണയപ്പകയ്ക്ക് പുറമെ കൊലപാതകത്തിലേക്ക് നയിച്ച മറ്റ് ശക്തമായ കാരണങ്ങൾ എന്തൊക്കെയെന്ന പരിശോധനയിലാണ് പൊലീസ്.
ചില സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ കൃത്യത്തിന് പിന്നിലെന്ന നിർണായക സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
പിടിയിലായ പ്രതികളുടെ വാട്സാപ്പ് ചാറ്റുകളും ഫോണിലെ വിവിധ ഫോൾഡറുകളും വിശദമായി പരിശോധിച്ചതിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. കൊല്ലപ്പെട്ട
അഭിരാമിന്റെ സുഹൃത്തിനെ പ്രതികൾ വിളിച്ചുവരുത്താൻ ശ്രമിച്ചത് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാനാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ സുഹൃത്ത് വരാൻ തയ്യാറാകാതെ വന്നതോടെ അഭിരാമിനെ ഉപയോഗിച്ച് സുഹൃത്തിനെ വിളിച്ചുവരുത്താനുള്ള തന്ത്രം പ്രതികൾ മെനയുകയായിരുന്നു.
ഒന്നാം പ്രതിയായ പതിനേഴുകാരൻ മൂന്നാം പ്രതിയും സുഹൃത്തുമായ ആനന്ദിനോട്, അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുകയാണെന്ന കാര്യം രണ്ടാഴ്ച മുൻപ് തന്നെ പങ്കുവെച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആനന്ദിന്റെ ഫോണിലേക്ക് ഒന്നാം പ്രതി ഒരു മഴുവിന്റെ ചിത്രം അയച്ചുകൊടുക്കുകയും ആക്രമണം നടത്തുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതീവ കൃത്യതയോടെയും ആസൂത്രണത്തോടെയുമാണ് പ്രതികൾ ഈ കെണിയൊരുക്കിയത്. എന്നാൽ ഈ സംഭവങ്ങളുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത അഭിരേഖയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.
പൊലീസിനെ വഴിതെറ്റിക്കുന്ന തരത്തിലുള്ള മൊഴികളാണ് കസ്റ്റഡിയിലുള്ള പ്രതികൾ തുടക്കം മുതൽ നൽകിക്കൊണ്ടിരിക്കുന്നത്. യാതൊരുവിധ കുറ്റബോധവുമില്ലാത്ത രീതിയിലുള്ള പെരുമാറ്റമാണ് പ്രതികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
കേസിലെ ഒന്നാം പ്രതിയെ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്. അഭിരാമിന്റെ ഫോൺ തോട്ടിലേക്ക് വലിച്ചെറിഞ്ഞു എന്ന പ്രതികളുടെ മൊഴി പൂർണ്ണമായി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂബ ടീം ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൃതദേഹം കണ്ടെത്തിയ കാടുപിടിച്ച പ്രദേശത്ത് ഇന്നും പൊലീസ് വിശദമായ പരിശോധനകൾ നടത്തിവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

