ചലച്ചിത്ര വിനോദ മേഖലകളിലെ പ്രതിഭകളെ കണ്ടെത്താനും അവർക്കായി ഉചിതമായ വഴികൾ തുറക്കാനുമായി പുതിയൊരു ടാലന്റ് മാനേജ്മെന്റ്, കാസ്റ്റിംഗ് ഏജൻസിയായ 22 ഫ്രെയിംസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ടാലന്റ് മാനേജ്മെന്റും കാസ്റ്റിംഗും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന സവിശേഷത.
പുതുമുഖങ്ങൾക്കും ഈ രംഗത്ത് സജീവമായി നിൽക്കുന്നവർക്കും ഉയർന്ന നിലവാരത്തിലുള്ള പ്രൊഫഷണൽ പിന്തുണയും കൂടുതൽ അവസരങ്ങളും ഇതുവഴി ഉറപ്പാക്കാൻ സാധിക്കും. ഇന്ത്യൻ വിനോദ വ്യവസായത്തിലെ വിവിധ തലങ്ങളിൽ സേവനം നൽകാനാണ് 22 ഫ്രെയിംസ് ലക്ഷ്യമിടുന്നത്.
അഭിനേതാക്കളെയും മറ്റ് കലാകാരന്മാരെയും നിർമ്മാണ കമ്പനികൾ, ചലച്ചിത്ര പ്രവർത്തകർ, ഒടിടി പ്ലാറ്റ്ഫോമുകൾ, പ്രമുഖ ബ്രാൻഡുകൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ശക്തമായ പ്രൊഫഷണൽ ശൃംഖലയാണ് ഏജൻസി ഒരുക്കുന്നത്. കലാകാരന്മാരുടെ ദീർഘകാല കരിയർ വളർച്ചയ്ക്കൊപ്പം വിവിധ പ്രോജക്ടുകൾക്കായുള്ള കാസ്റ്റിങ് ജോലികളും സ്ഥാപനം ഏറ്റെടുത്ത് നടത്തും.
പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും (യുഎംഎഫ്) ചേർന്ന് നിർമിക്കുന്ന ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവുമായുള്ള സഹകരണത്തോടെയാണ് 22 ഫ്രെയിംസ് എൽഎൽസി തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. സംരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് നടനും സംവിധായകനുമായ ഉണ്ണി മുകുന്ദൻ പുറത്തിറക്കിയ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ പുതിയ ഏജൻസിക്ക് പൂർണ്ണ പിന്തുണയും ആശംസകളും നേർന്നു.
“കഴിവുള്ളവർക്ക് ശരിയായ വേദിയും അവസരങ്ങളും ലഭിക്കേണ്ടത് പ്രധാനമാണെന്നും പുതിയ ആശയങ്ങൾക്കും പ്രതിഭകൾക്കും മുന്നോട്ടുള്ള വഴിയൊരുക്കാൻ 22 ഫ്രെയിംസ് ന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്ന് അദ്ദേഹം വ്യക്തമാക്കി. 22 ഫ്രെയിംസിന്റെ മാനേജിംഗ് പാർട്ണറും പ്രമുഖ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് സ്ഥാപനമായ സ്റ്റോറീസ് സോഷ്യലിന്റെ സ്ഥാപകയുമായ ഡോ.
സംഗീത ജനചന്ദ്രൻ പുതിയ സംരംഭത്തിന്റെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും മാധ്യമങ്ങളോട് പങ്കുവെച്ചു. “പ്രതിഭകൾക്ക് ശരിയായ പ്രാതിനിധ്യവും അർഹമായ അവസരങ്ങളും ലഭ്യമാക്കുന്നതിനൊപ്പം വ്യവസായ മേഖലയുമായി മികച്ച ബന്ധങ്ങൾ സ്ഥാപിക്കാനും 22 ഫ്രെയിംസ് ലക്ഷ്യമിടുന്നു.
കേവലം ഒരു ടാലന്റ് ഏജൻസി എന്നതിലുപരി, പ്രതിഭകളെ കണ്ടെത്തി പിന്തുണച്ച് അവർക്ക് പുതിയ അവസരങ്ങളിലേക്ക് വഴിയൊരുക്കുന്ന സംവിധാനമായി ഈ സംരംഭത്തെ വളർത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നത്” എന്ന് അവർ കൂട്ടിച്ചേർത്തു. ഓഡിഷൻ നടപടികൾ, തിരഞ്ഞെടുപ്പ്, പ്രൊഫഷണൽ കരാറുകൾ തുടങ്ങി പ്രവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും തികഞ്ഞ സുതാര്യതയാണ് ഏജൻസി വാഗ്ദാനം ചെയ്യുന്നത്.
കലാകാരന്മാർക്ക് തങ്ങളുടെ സംശയങ്ങളും പരാതികളും ഉന്നയിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ തേടുന്നതിനുമായി സവിശേഷമായ ആശയവിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പ്രവർത്തനരീതിയിലൂടെ വിനോദ മേഖലയിൽ കൂടുതൽ പ്രൊഫഷണലായ ഒരു ടാലന്റ് ഇക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് 22 ഫ്രെയിംസ് ലക്ഷ്യം വെക്കുന്നത്.
22 ഫ്രെയിംസിനെക്കുറിച്ച്
22 ഫ്രെയിംസ് എൽഎൽസി ഇന്ത്യൻ എന്റർടെയ്ൻമെന്റ്, മീഡിയ മേഖലകളിൽ ടാലന്റ് മാനേജ്മെന്റ്, കാസ്റ്റിങ് സേവനങ്ങൾ നൽകി വരുന്ന ഒരു പ്രമുഖ സ്ഥാപനമാണ്. സിനിമാ പ്രവർത്തകർക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും ബ്രാൻഡുകൾക്കുമായി മികച്ച കാസ്റ്റിങ് സേവനങ്ങൾ നൽകുന്നതിനൊപ്പം അഭിനേതാക്കളെയും മറ്റ് പ്രതിഭകളെയും കണ്ടെത്തി പ്രൊഫഷണലായി പ്രതിനിധീകരിക്കുകയും ചെയ്യുന്നു.
സുതാര്യമായ പ്രവർത്തനരീതിയിലൂടെ മികച്ച പ്രാതിനിധ്യം ഉറപ്പാക്കാനാണ് സ്ഥാപനം മുൻഗണന നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

