കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക് ശക്തമായ മറുപടിയുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ രംഗത്ത്. പാർലമെന്റിൽ അർഹമായ സംവാദങ്ങൾ നടക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും എന്നാൽ തെരുവിൽ ഏറ്റുമുട്ടാനാണ് രാഹുൽ ഗാന്ധി താൽപ്പര്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബോഫേഴ്സ് അഴിമതി ഉൾപ്പെടെയുള്ള ഏത് വിഷയത്തിലും സഭയിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അതിന് കൃത്യമായ മറുപടി നൽകുമെന്നും ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഈ തവണയെങ്കിലും പാർലമെന്റ് നടപടികൾ മര്യാദയോടെ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റായ്ബറേലിയിൽ കോൺഗ്രസും കേരളത്തിൽ യുഡിഎഫും വിജയിക്കുമ്പോൾ അത് സ്വാഭാവിക വിജയമായി കാണുന്നവർ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിക്കുമ്പോൾ മാത്രം അത് കൃത്രിമമാണെന്ന് വാദിക്കുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദീപാവലി വേളയിലല്ല, മറിച്ച് റോസാപ്പൂവുമായി എത്തി വെല്ലുവിളികൾ നടത്തുന്ന രീതിക്കെതിരെയും അദ്ദേഹം പരിഹാശം ഉന്നയിച്ചു.
ആ റോസാപ്പൂവ് വാലൻ്റൈൻസ് ഡേയിൽ മറ്റാർക്കെങ്കിലും നൽകുന്നതാണ് ഉചിതമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

