ആലപ്പുഴ ജില്ലയിലെ പ്രധാന റെയിൽവേ പാതയിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. അമ്പലപ്പുഴ, ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഊട്ടുപറമ്പ് ഗേറ്റ് ആണ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടയ്ക്കുന്നത്.
ഏഴാം തീയതി വരെയാണ് ഗേറ്റിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഗേറ്റ് അടച്ചിടുക.
ഈ സമയങ്ങളിൽ ഇതുവഴിയുള്ള വാഹനയാത്രക്കാർ മറ്റ് ബദൽ മാർഗ്ഗങ്ങൾ ആശ്രയിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

