സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വർധിച്ച് 12,825 രൂപയായും പവൻ വില 200 രൂപ ഉയർന്ന് 1,02,600 രൂപയാെയുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു വർഷത്തെ താഴ്ന്ന നിലയിൽ നിന്ന് നില മെച്ചപ്പെടുത്തിയതോടെ കേരളത്തിൽ 3 ദിവസം കൊണ്ട് പവന് കുതിച്ചത് 760 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്വർണം വലിയ ചാഞ്ചാട്ടത്തിലാണ് മുന്നേറുന്നത്.
ഇന്നലെ ഔൺസിന് 3931 ഡോളർ എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ച സ്വർണവില ഇന്ന് രാവിലെ ഔൺസിന് 3963 ഡോളർ വരെ ഉയർന്നിരുന്നു. അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടം കുറഞ്ഞതും യുഎസ് ഡോളർ സൂചിക ഇടിഞ്ഞതുമാണ് വില ഉയരാൻ പ്രധാന കാരണം.
ഡോളറിന്റെ വിനിമയ നിരക്ക് കുറയുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് കൂടുതൽ സ്വർണം വാങ്ങാൻ സാധിക്കും. യുഎസ് കടപത്രങ്ങളിൽ നിന്നുള്ള യീൽഡ് കുറയുന്നത് പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.
എന്നാൽ പിന്നീട് നിക്ഷേപകർ ജാഗ്രതയിലായതോടെ സ്വർണവില 3917 ഡോളർയിലേക്ക് താഴ്ന്നു. നിലവിൽ 3948 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇറാൻ-യുഎസ് സമാധാനശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നത് സ്വർണവിലയെ വലിയ ഉയരത്തിലേക്ക് കുതിക്കുന്നതിൽ നിന്ന് തടയുന്നുണ്ട്. പൂർണതോതിലുള്ള യുദ്ധത്തിലേക്ക് പോകാതിരിക്കാൻ മധ്യസ്ഥർ വഴി ഇറാനും യുഎസും സമാധാന ശ്രമങ്ങൾ തുടരുന്നുണ്ട്.
ഇതോടെ ക്രൂഡോയിൽ വിലയും ഇടിവിലായി. സ്വർണവില കയറാൻ അനുകൂല സാഹചര്യമൊരുക്കുന്ന നീക്കമാണിത്.
വിപണിയിൽ പുതുതലമുറയ്ക്കിടയിൽ ട്രെൻഡായ 18 കാരറ്റ് സ്വർണം ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 10,495 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 8210 രൂപയിലും 9 കാരറ്റ് ഗ്രാമിന് 5295 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 200 രൂപയിൽ തന്നെ തുടരുന്നു. ഇന്നത്തെ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10% പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും സഹിതം 1,16,300 രൂപയാകും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

