വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.
വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്.
ഇതിനുള്ള സാധ്യതകൾ ഇനിയുമുണ്ട്. സിൻഡിക്കേറ്റ് ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാലടി തൻ്റെ മണ്ഡലത്തിലാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ആളാണ് താനെന്നും മന്ത്രി വ്യക്തമാക്കി. അവിടെ നടക്കുന്ന കാര്യങ്ങൾ ഇനിയും പുറത്തുവരാൻ പോകുന്നതേയുള്ളൂ.
സിൻഡിക്കേറ്റ് പുനസംഘടിപ്പിച്ച് ആദ്യ യോഗം നടക്കുന്ന ദിവസം തന്നെ പ്രതിഷേധിച്ചവരാണ് ഇവർ. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയാണോ സമരം ചെയ്യേണ്ടതെന്നും മന്ത്രി ചോദിച്ചു.
കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നത്. കരിഓയിൽ സമരം താൻ എൻഎസ്യു പ്രസിഡൻ്റായിരിക്കുന്ന സമയത്ത് നടന്നതല്ല.
അന്ന് ആ സമരത്തെ ഞങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ഒരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ പല തെറ്റുകളും സംഭവിക്കാം.
പക്ഷേ അത് തിരുത്തേണ്ടത് സംഘടനയാണ്. ശവസംസ്കാരം നടത്തിയത് സംസ്കാരത്തിൻ്റെ പ്രശ്നമാണ്, നിയമ പ്രശ്നമല്ല.
ജീവിച്ചിരിക്കുന്നൊരാളുടെ സംസ്കാരം നടത്തുന്നത് സംസ്കാരത്തിൻ്റെയൊരു ഭാഗമാണ്. നാടകം മാത്രമല്ല, അവിടെ നടന്നത് വലിയ അക്രമമാണെന്നും മന്ത്രി ആരോപിച്ചു.
അതിൻ്റെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോൾ അവിടെ നടക്കുന്നതും വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളും തനിക്കറിയാം.
ഡിഗ്രി പാസാവാത്ത എസ്എഫ്ഐ നേതാവിന് കഴിഞ്ഞ സിൻഡിക്കേറ്റ് ചേർന്ന് പിജിക്ക് അഡ്മിഷൻ കൊടുത്തിരുന്നു. എത്രയൊക്കെ സമരം നടന്നാലും അവിടെ പലതരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട്.
അത് പുറത്തുകൊണ്ടു വരും. സസ്പെൻഷൻ കാലയളവിലും ചില വിദ്യാർഥികൾ ക്യാംപസിൽ കയറി വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
മഹാരാജാസിൽ പ്രതിഷേധിച്ച വിദ്യാർഥികളിൽ എത്രപേർ ആ ക്യാംപിലെ വിദ്യാർത്ഥികളുണ്ട്. ക്യാംപസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കളടക്കമാണ് അവിടെ വന്നത്.
ചോദ്യങ്ങൾ ചോദിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ ഇത്തരം പ്രവണതകൾ അംഗീകരിക്കില്ല.
സംഘ്പരിവാർ രാഷ്ട്രീയവുമായി ഒരുതരത്തിലും സന്ധിയില്ല. വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നാണ് ആഗ്രഹം.
വിദ്യാർഥികൾ തെറ്റ് അംഗീകരിച്ച് തിരിച്ചുവന്നാൽ അവരെ പൂർണമായും അംഗീകരിക്കാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

