സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയ്ക്ക് കിരീടനേട്ടം. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തൃശ്ശൂർ ആലപ്പുഴയെ പരാജയപ്പെടുത്തിയത്.
ആതിഥേയരായ കൽപ്പറ്റയിൽ നടന്ന കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതൽ തന്നെ ആവേശകരമായ പോരാട്ടമാണ് മൈതാനത്ത് കാഴ്ചവെച്ചത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ മുന്നേറ്റ താരം മനോജ് മഞ്ജുനാഥ് ആലപ്പുഴയുടെ വലകുലുക്കിക്കൊണ്ട് തൃശ്ശൂരിന് ആദ്യ ലീഡ് സമ്മാനിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഈ ഗോൾ മുൻതൂക്കം നിലനിർത്താൻ തൃശ്ശൂരിന് സാധിച്ചു. രണ്ടാം പകുതിയിൽ ഗോൾ മടക്കിക്കിട്ടാനായി ആലപ്പുഴ ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, തൃശ്ശൂരിന്റെ കരുത്തുറ്റ പ്രതിരോധനിരയെ ഭേദിക്കാൻ അവർക്കായില്ല.
തുടർന്ന് മത്സരത്തിന്റെ 68-ാം മിനിറ്റിൽ എതിർ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത് മുഹമ്മദ് നിയാസ് തൃശ്ശൂരിനായി രണ്ടാം ഗോളും നേടി വിജയമുറപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

