കോട്ടയം തെങ്ങണയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചതിനുശേഷം നിർത്താതെ പോകാൻ ശ്രമിച്ച വാഹനം നാട്ടുകാർ ചേർന്ന് തടഞ്ഞു വെച്ച് പിടികൂടി. പായിപ്പാട് മുതൽ കണ്ണോട്ട വരെയുള്ള ഏകദേശം 8 കിലോമീറ്റർ ദൂരത്തിലാണ് ഇന്നോവ കാർ യാത്രാമധ്യേ തുടർച്ചയായി അപകടങ്ങൾ സൃഷ്ടിച്ചത്.
തിരുവല്ല സ്വദേശിയായ ഗോകുൽ ബിനു ആണ് ഈ വാഹനം ഓടിച്ചിരുന്നത്. സംഭവത്തെ തുടർന്ന് വാഹനം നിർത്താതെ ഓടിച്ചുപോയ കാറിനെ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് ഒടുവിൽ പിടികൂടിയത്.
തുടർന്ന് വാഹനവും ഡ്രൈവറെയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിന്റെ മുന്നിലെ ടയർ പൊട്ടിപ്പോയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞുകൊണ്ടാണ് വാഹനം മുന്നോട്ട് നീങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

