തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥിയായ 17 കാരൻ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ സംഘം ഒരാളെ കൂടി കസ്റ്റഡിയിൽ എടുത്തു.
കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്ത വ്യക്തിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
നേരത്തെ കേസിലെ പ്രധാന പ്രതിയായ മറ്റൊരു 17 കാരൻ തെളിവെടുപ്പിനിടയിൽ നടത്തിയ വെളിപ്പെടുത്തലുകൾ കേസിൽ നിർണായക വഴിത്തിരിവായിരുന്നു. തങ്ങൾ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത് അഭിറാമിനെ അല്ലെന്നും, മറ്റൊരു കുട്ടിയെ അഭിറാമിന്റെ സഹായത്തോടെ വിളിച്ചുവരുത്താനാണ് ശ്രമിച്ചതെന്നുമാണ് പ്രതി പൊലീസിനോട് വ്യക്തമാക്കിയത്.
എന്നാൽ ഇതിനിടയിൽ അഭിറാമുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

