തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ ചുമതലയേറ്റതിന് പിന്നാലെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തുവന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര ലോഞ്ചിൽ രണ്ട് പുതിയ ബാറുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്.
എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ആണ് ഈ വർഷം ജൂൺ 22-ന് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി എം ലിജു അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് വിമാനത്താവളത്തിനുള്ളിൽ രണ്ട് ബാറുകളുടെ ലൈസൻസ് അനുവദിച്ചിട്ടുള്ളത്. വിമാനത്താവളങ്ങളിലെ ലോഞ്ചുകൾക്കായി നൽകുന്ന എഫ്.എൽ 7 (FL 7) വിഭാഗത്തിൽപ്പെടുന്ന ലൈസൻസാണ് ഇവർക്ക് നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

