ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം താലൂക്ക് ഓഫീസിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനം കോട്ടയം ആർഡിഒ നിജു കുര്യൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തഹസീൽദാർ സിറിൽ സഞ്ജു ജോർജ് ജീവനക്കാർക്ക് മലയാള ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും സിഎംഎസ് കോളജ് അസി. പ്രൊഫസർ ഡോ.
എം.കെ. അർച്ചന മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഭൂരേഖ തഹസീൽദാർ യു. രാജീവ്, താലൂക്ക് സ്റ്റാഫ് സെക്രട്ടറി പ്രശാന്ത് എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഭാഷാ ദിനാഘോഷങ്ങളുടെ ഭാഗമായി ഓഫീസിൽ നാടൻ ഭക്ഷ്യവിഭവങ്ങളുടെ മേളയും സംഘടിപ്പിച്ചു. ജീവനക്കാർ സ്വന്തം വീടുകളിൽ തയാറാക്കിക്കൊണ്ടുവന്ന വിവിധതരം നാടൻ ഭക്ഷണങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമായി മാറി.
ഇതിനോടനുബന്ധിച്ച് കവിതാ പാരായണം, നാടൻപാട്ട്, പോസ്റ്റർ ഡിസൈനിങ്, കേട്ടെഴുത്ത് തുടങ്ങി വിവിധ മത്സരങ്ങളും ജീവനക്കാർക്കായി നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

