കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. തെങ്ങണ മേഖലയിൽ കോട്ടപ്പുറം ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് വൈദ്യുതി മുടങ്ങുക.
കൂടാതെ കുറിച്ചി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പൊൻപുഴ പൊക്കം ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നതാണ്. ഇവിടെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്താണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.
പൊതുജനങ്ങൾ ഈ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

