സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല, പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി ഔദ്യോഗിക രേഖകൾ പുറത്ത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് പുതിയ ബാർ ലൈസൻസുകൾ നൽകിയിട്ടുള്ളത്.
പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിക്കില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ മുൻ നിലപാട്. എന്നാൽ ഇതിന് വിരുദ്ധമായി ലൈസൻസുകൾ നൽകിയതിന്റെ വ്യക്തമായ തെളിവുകൾ പുറത്തുവന്നു.
എറണാകുളം ജില്ലയിലെ നെടുമ്പാശേരി വിമാനത്താവളത്തിലെ ആഭ്യന്തര (ഡൊമസ്റ്റിക്) ലോഞ്ചിലാണ് പുതിയതായി രണ്ട് ബാറുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് രണ്ട് ബാർ ലൈസൻസുകൾ അനുവദിച്ചിട്ടുള്ളത്.
വിമാനത്താവളത്തിനുള്ളിലെ ലോഞ്ചുകളിൽ പ്രവർത്തിക്കുന്നതിനായുള്ള എഫ്.എൽ 7 (FL 7) ലൈസൻസാണ് കമ്പനിക്ക് ലഭിച്ചത്. 2026 ജൂൺ 22 നാണ് ലൈസൻസുകൾ സംബന്ധിച്ച ഉത്തരവുകൾ പുറത്തിറങ്ങിയത്.
എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് ഉത്തരവുകളിൽ ഒപ്പുവെച്ചിരിക്കുന്നത്. ഏതാനും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ലൈസൻസുകളും അനുവദിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
എന്നാൽ വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയ വിവരം നാല് മാസം പിന്നിട്ടിട്ടും എക്സൈസ് മന്ത്രി ഔദ്യോഗികമായി അറിഞ്ഞിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

