കോഴിക്കോട്: കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ തൃശൂരിൽ നിർമ്മിക്കുന്ന പുതിയ ആസ്ഥാന മന്ദിര നിർമ്മാണത്തിനായി എംപി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. അക്കാദമിയുടെ 36-ാംമത് സംസ്ഥാന കൺവെൻഷനും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയയത്.
ആസ്ഥാന മന്ദിരത്തിന്റെ മൊത്തം നിർമ്മാണ ചെലവ് 70 ലക്ഷം രൂപയാണെന്ന കാര്യം കൂടി പരിഗണിച്ചായിരിക്കും ഈ തുക നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, കേരളത്തിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെയുള്ള വിവിധ ടൂറിസം പദ്ധതികൾ ഇപ്പോൾ അന്തിമ ഘട്ടത്തിൽ പുരോഗമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

