സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെയ്യാറ്റിൻകര കാരോട് സ്വദേശിയായ വിദ്യാധരൻ നായരെയാണ് (47) നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി -ഒന്ന് ജഡ്ജി കെ.എം.
സുജ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. നിശ്ചിത തുക പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും ആറ് മാസവും അധിക തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചു കാലം മുൻപ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് അതിജീവിതയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. തുടർന്ന് കുട്ടി ഈ വിവരം ക്ലാസ് ടീച്ചറോട് തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികളും കേസും ഉണ്ടായത്.
ഇതിനിടയിൽ, സംഭവം അറിഞ്ഞിട്ടും വിവരം അധികൃതരെ അറിയിക്കാതിരുന്ന കേസിലെ രണ്ടാം പ്രതിക്ക് ആറുമാസം തടവും 5000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.
വിനോദ്, അഡ്വ. വി.ആർ മായാദേവി എന്നിവർ കോടതിയിൽ ഹാജരായി.
അന്നത്തെ പാറശ്ശാല സി.ഐ ആയിരുന്ന ജെ.സന്തോഷ് കുമാറാണ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

