ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള നയതന്ത്ര ബന്ധവും പരസ്പര സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക ആദരം. ഭൂട്ടാനിലെ ഗെലെഫു മൈൻഡ്ഫുൾനസ് സിറ്റിയിൽ നിർമ്മിച്ച 76-ാം നമ്പർ വിശുദ്ധ സ്തൂപമാണ് രാജ്യത്തിനായി സമർപ്പിച്ചത്.
ബൗദ്ധ പാരമ്പര്യത്തിലെ അതിപ്രധാനമായ ലഹാബാബ് ദുച്ചെൻ ആഘോഷവേളയോടനുബന്ധിച്ചാണ് ഇവിടെ 108 വിശുദ്ധ സ്തൂപങ്ങളുടെ നിർമ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും പൂർത്തിയാക്കിയത്. ചടങ്ങിൽ ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പങ്കെടുക്കുകയുണ്ടായി.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യാൽ വാങ്ചുക്, രാജ്ഞി ജെത്സുൻ പേമ, ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗെ എന്നിവരുടെ പവിത്രമായ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടത്തിയത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തിനും നൽകിയ വലിയൊരു ആദരവാണിതെന്ന് ചടങ്ങിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ച് കിരൺ റിജിജു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

