ഡല്‍ഹിയിലെ കേരള ഹൗസില്‍ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്ക്കായി ടൊയോട്ട ഫോര്‍ച്ചുണര്‍ കാര്‍ വാടകയ്ക്ക് എടുത്തു.
നിലവില്‍ ഗവര്‍ണറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇന്നോവ കാറിന് പകരമാണ് പുതിയ വാഹനം ലഭ്യമാക്കിയത്. നിലവിലുള്ള ഇന്നോവ കാറിലേക്ക് കയറുന്നതിനും വാഹനത്തിനുള്ളില്‍ ഇരിക്കുന്നതിനും ഗവര്‍ണര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ ഉയരം കണക്കിലെടുത്താണ് ഈ മാറ്റം. കേരളത്തിലും അദ്ദേഹം ഔദ്യോഗിക യാത്രകള്‍ക്കായി ടൊയോട്ട
ഫോര്‍ച്ചുണര്‍ വാഹനം തന്നെയാണ് ഉപയോഗിക്കുന്നത്. ഡല്‍ഹിയില്‍ എത്തുമ്പോഴും സമാന സൗകര്യമുള്ള വാഹനം വേണമെന്ന് ഗവര്‍ണര്‍ റെസിഡന്റ് കമ്മീഷണറെ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോര്‍ച്ചുണര്‍ കാര്‍ വാടകയ്ക്ക് എടുത്തത്. കൂടാതെ, സ്ഥിരമായി ഉപയോഗിക്കുന്നതിനായി പുതിയ ടൊയോട്ട
ഫോര്‍ച്ചുണര്‍ കാര്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

