നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രവണതകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നത് സർക്കാർ ഗൗരവമായി ആലോചിച്ചു വരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിക്കൊണ്ടു രംഗത്തെത്തി.
മുൻകാലങ്ങളിൽ ട്രെയിൻ ബാത്റൂമുകളുടെ ഭിന്നങ്ങളിൽ എഴുതിയിരുന്ന തരത്തിലുള്ള കുറിപ്പുകളാണ് ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പലരും പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സ്ത്രീയെയും സോഷ്യൽ മീഡിയ വഴി അപമാനിക്കാൻ അനുവദിക്കില്ലെന്നും ഇതിനായി പ്രത്യേക നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള പുതിയ വനിതാ നയം രൂപീകരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ് സംസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം അതിവേഗം പുരോഗമിക്കുമ്പോഴും സമൂഹത്തിലെ പലരുടെയും മാനസികാവസ്ഥ അരനൂറ്റാണ്ട് പിന്നിലാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ ഇനിയും ആളുകളുടെ ചിന്തകളിൽ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ എല്ലാ പ്രായത്തിലുമുള്ള വനിതകളുടെ സുരക്ഷയും ഉന്നതിയും ലക്ഷ്യമിട്ടാണ് സമഗ്രമായ ഈ പുതിയ നയം നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

