തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിൽ കാണാതായ ഡ്രൈവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി ഫയർ ഫോഴ്സിന്റെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തുടർന്ന് ഇന്നത്തെ തെരച്ചിൽ രാവിലെ പുനരാരംഭിക്കും. കഴിഞ്ഞദിവസം വൈകിട്ട് ആറര മണിയോടെയാണ് അപകടമുണ്ടായത്.
ഭാര്യയ്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷ വട്ടപ്പാറ വേറ്റിനാട് തോടിലേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ കുറ്റിയാണി സ്വദേശിയായ ഗംഗാധരനെയാണ് (65) കാണാതായത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വെള്ളം കയറി തോടും റോഡും തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമായിരുന്നു അപകടസമയത്ത് നിലനിന്നിരുന്നത്.
വാഹനം മറിഞ്ഞതിനെത്തുടർന്ന് സമീപത്തെ മരത്തിന്റെ വേരിൽ പിടിച്ചുനിന്ന ഭാര്യയെ നാട്ടുകാർ ഉടൻ തന്നെ രക്ഷപ്പെടുത്തി. എന്നാൽ ഒഴുക്കിൽപ്പെട്ട
ഗംഗാധരൻ വെള്ളത്തിൽ ഒഴുകിപ്പോവുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

