അങ്കമാലി: അനുവദനീയമായതിലും അധികം ഭാരവും ഉയരവും കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി എൻഫോഴ്സ്മെന്റ് വിഭാഗം. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ 51 വാഹനങ്ങൾക്കെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്.
എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞ് അങ്കമാലി, മഞ്ഞപ്ര, കരയാംപറമ്പ്, ഏഴാറ്റുമുഖം മേഖലകളിലായിരുന്നു പ്രധാനമായും പരിശോധന സംഘടിപ്പിച്ചത്. അമിതഭാരം കയറ്റുന്ന വാഹനങ്ങൾ നിരത്തുകളിൽ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ, മറ്റ് കേബിളുകൾ എന്നിവയ്ക്ക് വലിയ തോതിൽ നാശമുണ്ടാക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനയ്ക്ക് കളമൊരുക്കിയത്. പരിശോധനയ്ക്കിടെ അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കൂടാതെ ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി എന്നിവ ഇല്ലാതെ വാഹനങ്ങൾ നിരത്തിലിറക്കിയതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ബോഡിയിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും സൈലൻസറിൽ മാറ്റം വരുത്തിയതും ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങളും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
ഈ പരിശോധനകളുടെ ഭാഗമായി കോമ്പൗണ്ടിങ് ഫീസായി ആകെ 36,500 രൂപയും പിഴയായി ഈടാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

