കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സജീവ ചർച്ചയാകുന്ന കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർത്ഥി സമരം രണ്ട് മാസം പിന്നിടുന്നു. സാംസ്കാരിക-സാഹിത്യ മണ്ഡലങ്ങൾക്ക് വലിയ സംഭാവനകൾ നൽകിയ ഈ സ്ഥാപനത്തിൽ, ഒരു വിഭാഗം വിദ്യാർത്ഥികളാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ക്യാമ്പസിന് പുറത്ത് പ്രതിഷേധം തുടരുന്നത്.
വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്നും അടിസ്ഥാന സൗകര്യപ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചാണ് സമരം. എസ്.എഫ്.ഐ-യുടെ നേതൃത്വത്തിൽ ഭരണപരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടി ആകെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
വിഷയത്തിൽ സർവകലാശാലാ വൈസ് ചാൻസലറും വിദ്യാർത്ഥികളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ നിയമപോരാട്ടം ഹൈക്കോടതിയുടെ പരിഗണനയിലുമെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

