സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന് ലഭിച്ചു. മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ പ്രഖ്യാപനം.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഈ പുരസ്കാരം. ആധുനിക മലയാള ചെറുകഥാകൃത്തുക്കളിൽ മുൻനിരയിലുള്ള വ്യക്തിത്വമാണ് മേതിൽ രാധാകൃഷ്ണൻ.
ശാസ്ത്രം, തത്വചിന്ത, മനശാസ്ത്രം തുടങ്ങിയ മേഖലകളെ തന്റെ സർഗാത്മക രചനകളുമായി സമന്വയിപ്പിച്ച എഴുത്തുകാരനാണ് അദ്ദേഹം. ആധുനിക മലയാള ചെറുകഥാ സാഹിത്യത്തിലും നോവൽ രംഗത്തും നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
സൂര്യവംശം, ബ്രാ, ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി, ലൈംഗികതയെക്കുറിച്ച് ഒരുപന്യാസം, ഹിച്ച്കോക്കിന്റെ ഇടപെടൽ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. ഡിലൻ തോമസിന്റെ പന്ത്, സംഗീതം ഒരു സമയകലയാണ്, നായകന്മാർ ശവപേടകങ്ങളിൽ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥാസമാഹാരങ്ങളിൽ ഉൾപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

