വാഷിങ്ടൻ ∙ ഇറാനെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ‘ഇറാനിലെ ഒന്നു രണ്ടു കേന്ദ്രങ്ങൾ കൂടി ഞങ്ങൾ ലക്ഷ്യം വച്ചിട്ടുണ്ട്’ എന്നാണ് ട്രംപിന്റെ പരാമർശം.
വീണ്ടും ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കേണ്ടത് എങ്ങനെയെന്ന് ഇറാന്റെ സായുധ സേനയും ജനങ്ങളും തീരുമാനിക്കുമെന്ന് യുഎസിനും ഇസ്രയേലിനും ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. ഫ്ലോറിഡയിലെ വസതിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
‘‘അവരുടെ ആണവ പദ്ധതികൾ നമ്മൾ തകർത്തുകഴിഞ്ഞു. ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്.
പക്ഷേ അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ.’’ എന്നാണ് ട്രംപ് പറഞ്ഞത്. ഇറാനിലെ ഭൂഗർഭ ആണവനിലയമായ പിക്സ്ആക്സ് ഉടൻ തന്നെ തകർത്തുതരിപ്പണമാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം ആവർത്തിച്ചു.
ഈ ആഴ്ച ഇറാനിൽ യുഎസ് ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് കൃത്യമായ ഉത്തരം നൽകാൻ തയാറായില്ല. എന്തെങ്കിലും നീക്കങ്ങളുണ്ടെങ്കിൽ മാധ്യമങ്ങളെ സമയബന്ധിതമായി അറിയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ഇറാനുമായുള്ള ചർച്ചകൾ അനുകൂലമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എന്നാൽ അവരെ പൂർണ്ണമായി വിശ്വസിക്കാൻ സാധിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിൽനിന്ന് എന്തെങ്കിലും വിധത്തിലുള്ള ആക്രമണങ്ങളോ ഭീഷണികളോ ഉണ്ടായാൽ നിമിഷങ്ങൾക്കകം തിരിച്ചടി നൽകുമെന്ന മുജ്തബ ഖമനയിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് ട്രംപിന്റെയും ഭാഗത്തുനിന്നും വീണ്ടും കടുത്ത നിലപാടുണ്ടായിരിക്കുന്നത്.
യുഎസും ഇസ്രയേലും ലക്ഷ്യമിടുന്ന പ്രദേശങ്ങളുടെ പട്ടിക എത്രയും വേഗം തയാറാക്കി നൽകണമെന്ന് ഖമനയി ഇറാൻ സേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇറാൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഖമനയി നേരിട്ട് ചർച്ചകൾ നടത്തിയത് ഈ ഘട്ടത്തിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

