കൊല്ലം–കോട്ടയം മെമു ട്രെയിൻ സർവീസ് എറണാകുളം ജംക്ഷൻ വരെ ദീർഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമയക്രമത്തിൽ വരുത്തിയ മാറ്റങ്ങൾ നൂറുകണക്കിന് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് കേരള ഗസറ്റഡ് ഓഫിസേഴ്സ് സംഘ് ജില്ലാ കമ്മിറ്റിയോഗം വ്യക്തമാക്കി. പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും വിദ്യാർഥികൾക്കും ഒരുപോലെ പ്രയോജനപ്പെട്ടിരുന്ന ഈ സർവീസിന്റെ പുതിയ സമയക്രമം യാത്രക്കാരുടെ യാത്രാസൗകര്യങ്ങൾ കൂടി പരിഗണിച്ച് അടിയന്തരമായി പുനഃക്രമീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ട്രെയിൻ എറണാകുളത്തുനിന്ന് കോട്ടയത്തെത്തുന്ന സമയം വൈകിട്ട് 6.45 ആയി നിശ്ചയിച്ചിരിക്കുന്നത് നിലവിൽ ഈ സർവീസിനെ ആശ്രയിക്കുന്ന നിരവധി പേരുടെ ദൈനംദിന യാത്രകളെ സാരമായി ബാധിക്കും. വൈകിട്ട് 3.30ന് കോട്ടയത്തെത്തുന്ന പരശുറാം എക്സ്പ്രസിനുശേഷം, ഉദ്യോഗസ്ഥർക്ക് ആശ്രയിക്കാൻ ഉണ്ടായിരുന്നത് വൈകിട്ട് 5.40നുള്ള മെമു സർവീസായിരുന്നു.
നിലവിലെ ക്രമപ്രകാരം 6.40ന് കായംകുളത്ത് മെമു എത്തുന്നതിനാൽ തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആലപ്പുഴ വഴി കായംകുളത്ത് എത്തുന്ന ഏറനാട് എക്സ്പ്രസ് കണക്ഷൻ ലഭിക്കുമായിരുന്നു. നിലവിലുള്ള യാത്രാസൗകര്യങ്ങൾ വെട്ടിച്ചുരുക്കിക്കൊണ്ടുള്ള മാറ്റങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അജിത കമൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.
സുരേഷ് കുമാർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

