അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിൽ തങ്ങൾ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റെസായി വ്യക്തമാക്കി. ഇസ്ലാമാബാദുമായി അമേരിക്ക ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇറാന്റെ ഈ ഏഴ് സുപ്രധാന വ്യവസ്ഥകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒമാനുമായുള്ള ജലപാത കരാറിന് അന്താരാഷ്ട്ര അംഗീകാരം ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നിബന്ധനകളിൽ ഉൾപ്പെടുന്നുണ്ട് എന്ന് മുഹ്സിൻ റെസായി അറിയിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ജലപാതയുടെ നിയന്ത്രണവും മേൽനോട്ടവും പൂർണ്ണമായും ഇറാനായിരിക്കും.
അമേരിക്ക ഈ നിബന്ധനകൾ പൂർണ്ണമായി പാലിച്ചാൽ മാത്രമേ രാജ്യത്തിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേലിൽ ചർച്ചകൾ നടത്തു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെയും പാകിസ്ഥാന്റെയും നയതന്ത്ര മധ്യസ്ഥതയിലാണ് ഈ നീക്കങ്ങൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

