തിരുവനന്തപുരത്ത് ജോലിത്തിരക്കിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ കെഎസ്ആർടിസി ജീവനക്കാരൻ മരണപ്പെട്ടു. പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടറായ തിരുപ്പുറം സ്വദേശി അജിത് കുമാർ ആണ് ദാരുണമായി അന്ത്യശ്വാസം വലിച്ചത്.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് മാർത്താണ്ഡത്ത് വെച്ച് അജിത് കുമാർ ബസിനുള്ളിൽ കുഴഞ്ഞുവീണത്. തിരുവനന്തപുരം – നാഗർകോവിൽ സർവീസിനിടയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനിടയിലാണ് സംഭവം ഉണ്ടായത്.
തുടർന്ന് യാത്രക്കാരും ഡ്രൈവറും ചേർന്ന് ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല.
ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിവരങ്ങളില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

