കോഴിക്കോട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി കഠിനതടവ് ശിക്ഷ വിധിച്ചു. നാദാപുരം പോക്സോ കോടതി ജഡ്ജ് ദേവൻ കെ.
മേനോൻ ആണ് കേസിൽ വിധി പ്രസ്താവിച്ചത്. 16 വർഷവും ഒരു മാസവും കഠിനതടവും 35,000 രൂപ പിഴയുമാണ് ശിക്ഷ.
ഏറാമല പഞ്ചായത്തിലെ കുറിഞ്ഞാലിയോട് സ്വദേശിയായ പൊക്കിട്ടാരി മീത്തൽ രതീഷ് ആണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ഡിസംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്കൂളിലേക്ക് പോവുകയായിരുന്ന ഒൻപതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പ്രതി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനു പിന്നാലെ പിറ്റേദിവസവും കുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ച് പീഡനം തുടർന്നതായും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
എടച്ചേരി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ എസ്.ഐ കെ.
രാജേഷ്, എ.എസ്.ഐ ഷീന എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. വിചാരണ വേളയിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
കേസുമായി ബന്ധപ്പെട്ട് 11 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

