പൂനെയിലെ പിംപ്രി -ചിഞ്ച്വാഡിലെ തെർഗാവ് തെരുവിലുള്ള ‘സിഗ്നേച്ചർ പാർക്ക്’ സൊസൈറ്റിയിൽ ഫ്ലാറ്റിന്റെ പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും ആറു വയസ്സുള്ള മകനും ദാരുണമായി മരിച്ചു. രാജസ്ഥാൻ സ്വദേശികളായ കുടുംബം കഴിഞ്ഞ രണ്ടുവർഷമായി ഇതേ കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു താമസം.
ഏക്താ ഭാംഗ്ഡെ (33), മകൻ മാധവ് ഭാംഗ്ഡെ (6) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 6:30 ഓടെയായിരുന്നു അതീവ ദുഃഖകരമായ സംഭവം അരങ്ങേറിയത്.
ഏക്തയുടെ ഭർത്താവ് മനോജ് ഭാംഗ്ഡെ (35) യെരവാഡയിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ മനോജ് പതിവുപോലെ ജോലിക്ക് പോയതായിരുന്നു.
വൈകുന്നേരം സൊസൈറ്റിയിലെ ഡക്ട് ഭാഗത്തുനിന്ന് വലിയ ശബ്ദം കേട്ട് ഓടിയെത്തിയ താമസക്കാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ ഏക്തയെയും മകനെയും കണ്ടെത്തിയത്. യുവതിയും മകനും ലിഫ്റ്റിൽ പതിനെട്ടാം നിലയിലേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്നതിന് മുൻപ് ഇവർ തങ്ങളുടെ ചെരിപ്പുകൾ അഴിച്ചു വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവസ്ഥലത്തുനിന്ന് പൊലീസ് ഒരു ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
യുവതിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നട്ടെല്ലിന് ഗുരുതരമായ അസുഖമുണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തന്റെ മരണശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിക്കണമെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
വിവരം അറിഞ്ഞയുടൻ വാക്കഡ് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

