റിഫൈനിങ് മേഖലയുടെയും ഡിജിറ്റൽ ബിസിനസിന്റെയും കരുത്തിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനിയുടെ സംയോജിത അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 40.6% വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കാലയളവിൽ കമ്പനിയുടെ ലാഭം 25,548 കോടി രൂപയായാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 18,165 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
മുൻപാദവുമായി താരതമ്യം ചെയ്യുമ്പോഴും ലാഭത്തിൽ കാര്യമായ വർധനവുണ്ട്. മുൻ പാദത്തിൽ 20,946 കോടി രൂപയായിരുന്നു ലാഭം.
മികച്ച റിഫൈനിങ് മാർജിനും ഡിജിറ്റൽ സർവീസസ് വിഭാഗത്തിന്റെ ശക്തമായ പിന്തുണയുമാണ് ഈ നേട്ടത്തിന് പിന്നിൽ. എന്നാൽ, റീട്ടെയ്ൽ മേഖല ഈ കാലയളവിൽ പിന്നോട്ടുപോയി.
കമ്പനിയുടെ പ്രവർത്തന വരുമാനം വാർഷികാടിസ്ഥാനത്തിൽ 28% വർധിച്ച് റെക്കോർഡ് തുകയായ 3.38 ലക്ഷം കോടി രൂപയിലെത്തി. ജിയോ പ്ലാറ്റ്ഫോംസ്: അറ്റാദായം 13.7% ഉയർന്നു
രണ്ടാം പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം 13.7% ഉയർന്ന് 8,389 കോടി രൂപയായി.
കമ്പനിയുടെ സംയോജിത വരുമാനം 11.4% വർധിച്ച് 40,475 കോടി രൂപയിലെത്തി. കഴിഞ്ഞവർഷം ഇതേപാദത്തിൽ ഇത് 7,379 കോടി രൂപയായിരുന്നു.
മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ സംയോജിത അറ്റാദായം 7,765 കോടി രൂപയിൽ നിന്ന് 8 ശതമാനവും, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 39,173 കോടി രൂപയിൽ നിന്ന് 3.3 ശതമാനവും ഉയർന്നു. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തതിനുശേഷമുള്ള ജിയോയുടെ ആദ്യ സാമ്പത്തിക ഫലമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

