ഇറാനുമായുള്ള സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, യുദ്ധക്കളത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ആരംഭിച്ചു. ഇറാനെ ലക്ഷ്യമിട്ടുള്ള വലിയൊരു സൈനിക നടപടിയുടെ മുന്നോടിയായാണ് ഈ സുപ്രധാന നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരം.
ചരിത്രപ്രസിദ്ധമായ 1950–53 ലെ കൊറിയൻ യുദ്ധത്തിന് ശേഷം ആദ്യമായാണ് യുഎസ് സൈന്യം ഇത്തരമൊരു വലിയ തയ്യാറെടുപ്പിലേക്ക് കടക്കുന്നത്. അന്നത്തെ യുദ്ധത്തിൽ അമേരിക്കയുടെ 37,000-ത്തോളം സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
ഇറാനിൽ അതിശക്തമായ ആക്രമണത്തിന് യുഎസ് ഭരണകൂടം പദ്ധതിയിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധത്തിൽ വലിയ തോതിൽ ആൾനാശമുണ്ടായാൽ അതിനെ നേരിടാനുള്ള സംവിധാനങ്ങളുടെ ഭാഗമായാണ് പരിശീലനമെന്ന് ന്യൂസ് വീക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു.
തേഡ് കോർ സസ്റ്റൈൻമെന്റ് കമാൻഡ്, ഇരുപതാം എൻജിനീയർ ബ്രിഗേഡ് എന്നീ വിഭാഗങ്ങളിൽപ്പെട്ട സൈനികരാണ് നോർത്ത് കാരോലൈനയിലെ ഫോർട്ട് ബ്രാഗ് കേന്ദ്രീകരിച്ച് നടന്ന പരിശീലനത്തിൽ പങ്കെടുത്തത്.
ബുൾഡോസറുകളും മറ്റ് അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് വിശാലമായ കുഴിമാടങ്ങൾ നിർമിക്കുന്നതിനും, മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് യുഎസിലേക്ക് തിരികെ എത്തിക്കുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള പരിശീലനമാണ് സൈനികർക്ക് നൽകിയത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അടുത്തിടെ നടന്ന സൈനിക ഇടപെടലുകളിൽ താൽക്കാലിക കുഴിമാടങ്ങൾ ഒരുക്കുന്നതിന് പകരം മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് സ്വന്തം രാജ്യത്തേക്ക് എത്തിക്കുന്ന രീതിയാണ് യുഎസ് സേന പിന്തുടർന്നിരുന്നത്.
എന്നാൽ നിലവിലെ സാഹചര്യം ഏറെ സങ്കീർണ്ണമാണെന്നാണ് ഈ നീക്കങ്ങൾ നൽകുന്ന സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

