കോഴിക്കോട് ∙ പാമ്പിനെ പിടികൂടുന്നതു മുതൽ കാട്ടുപന്നിയെ വെടിവച്ചു വീഴ്ത്തുന്നതു വരെ നാട്ടിലെ വികസന ആവശ്യങ്ങൾക്കിടയിൽ പഞ്ചായത്ത് അംഗങ്ങൾക്കു നോക്കാൻ കാര്യങ്ങൾ പിന്നെയുമേറെയുണ്ട്. എന്നാൽ, ഇവർക്ക് ലഭിക്കുന്ന ഓണറേറിയമോ വളരെ തുച്ഛമാണ്.
സംസ്ഥാനത്ത് എംഎൽഎമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ച സാഹചര്യത്തിൽ, പഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയവും കാലാനുസൃതമായി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. 1995 മുതൽ പ്രാബല്യത്തിൽ വന്ന ചട്ടങ്ങൾ പ്രകാരം പഞ്ചായത്ത് പ്രതിനിധികളുടെ ഓണറേറിയം വിവിധ ഘട്ടങ്ങളിലായി പരിഷ്കരിച്ചിട്ടുണ്ടെങ്കിലും 2016ൽ മാത്രമാണ് ഇതിൽ കാര്യമായ മാറ്റമുണ്ടായത്.
ജീവിതച്ചെലവും യാത്രച്ചെലവും ക്രമാതീതമായി ഉയർന്ന പശ്ചാത്തലത്തിൽ, ഓണറേറിയവും ഹാജർ ബത്തയും കാലാനുസൃതമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. പ്രസിഡന്റിന് 31000 രൂപ, വൈസ് പ്രസിഡന്റിനു 25000 രൂപ, സ്ഥിരസമിതി അധ്യക്ഷർക്ക് 20000 രൂപ, വാർഡ് അംഗത്തിന് 16000 രൂപ എന്നിങ്ങനെ ഓണറേറിയം ഉയർത്തണമെന്നാണ് പ്രധാന ആവശ്യം.
ഇതിനോടൊപ്പം ഹാജർബത്തയും കാലോചിതമായി വർധിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

