സംസ്ഥാനത്ത് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി വഴി വന്‍കിട പദ്ധതികളാണ് അനുവദിക്കപ്പെട്ടത്.
കണക്കുകൾ പ്രകാരം ഏകദേശം 6000 കോടി രൂപയുടെ പദ്ധതികളാണ് ഈ കാലയളവിൽ ലഭിച്ചത്. വിവിധ ജില്ലകളിലായി ആകെ 218 പദ്ധതികളാണ് ഇത്തരത്തിൽ നല്‍കിയിട്ടുള്ളത്.
എന്നാൽ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതിന്റെ പകുതിയോളം പദ്ധതികളുടെ പണി മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ആകെ 114 പദ്ധതികൾ മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
ബാക്കി വരുന്ന 104 കരാറുകളുടെ നിര്‍മാണം ഒന്നുകിൽ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്, അല്ലെങ്കിൽ പൂർണ്ണമായും നിര്‍ത്തലാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയുണ്ടായി. പത്തു വര്‍ഷം പിന്നിട്ടിട്ടും ഇനിയും ഏതാണ്ട് 3600 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികളാണ് പൂർത്തീകരിക്കാനായി ബാക്കിയുള്ളത്.
ഇതിൽ തന്നെ പൂർത്തിയാകാത്ത അമ്പതോളം പദ്ധതികളുടെ കരാർ കാലാവധി ഇതിനോടകം നീട്ടിക്കൊടുത്തിട്ടുണ്ട്. ആശങ്കാജനകമായ കാര്യം എന്തെന്നാൽ, ഇതിലെ നാൽപതോളം പദ്ധതികളുടെ പുരോഗതി വെറും 30 ശതമാനത്തിൽ താഴെ മാത്രമാണ്.
വയനാട്, പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട തുടങ്ങിയ വിവിധ ജില്ലകളില്‍ പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടേണ്ട
പ്രധാനപ്പെട്ട റോഡുകളുടെയും, ആശുപത്രികളുടെയും, പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളാണ് ഇതുമൂലം തടസ്സപ്പെട്ടിരിക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് 6000 കോടിയോളം രൂപയുടെ കരാറുകൾ ലഭിച്ചതിലെ നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ചും കാലതാമസത്തെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമേ, കിഫ്ബി വഴി 12,240 കോടി രൂപ ചെലവഴിച്ച് കണ്ണൂര്‍ ജില്ലയില്‍ 4896 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നൽകിയ നടപടിയെക്കുറിച്ചും വിജിലൻസ് സംഘം അന്വേഷണം നടത്തുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

