തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഫെസ്റ്റ് കാണാനെത്തിയ വിദ്യാർഥിയെയും സുഹൃത്തുക്കളെയും ഒൻപതംഗ സംഘം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് കന്റോൺമെന്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലമേൽ മുള്ളുവിള വീട്ടിൽ എസ്.അഖിലിനാൺ (27) മർദനമേറ്റത്. ഒന്നാം വർഷ ഹിന്ദി ബിരുദ വിദ്യാർഥിയാണ് അഖിൽ.
അക്രമം തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ സജീവ്, അരുൺ എന്നിവർക്കും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. 29ന് രാത്രി 8.30 ഓടെ കോളജിലെ ഫിസിക്സ് വിഭാഗത്തിന് സമീപമായിരുന്നു അക്രമണം അരങ്ങേറിയത്.
കോളജ് വിദ്യാർഥികളായ അശ്വിൻ, ദേവൻ, ആദിത്യൻ, ശ്രീജിത്ത്, ആദർശ്, മിഥുൻ, അഭിമന്യു, ക്ഷേത്രപാലൻ എന്നിവരും തിരിച്ചറിയാൻ കഴിയുന്ന മറ്റൊരാളും ഉൾപ്പെടെയുള്ള ഒൻപത് പേർക്കെതിരെയാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോളജ് ക്യാമ്പസിൽ വെച്ച് ഒന്നാം പ്രതി അശ്വിൻ എസ്.അഖിലിനെ അസഭ്യം പറഞ്ഞിരുന്നു.
ഈ നടപടി ചോദ്യം ചെയ്തതിലുള്ള വിരോധമാണ് പിന്നീട് അക്രമത്തിൽ കലാശിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അക്രമണത്തിനിടെ ഒന്നാം പ്രതി അശ്വിൻ ഇരുമ്പ് വടി ഉപയോഗിച്ച് എസ്.അഖിലിന്റെ തലയ്ക്കടിക്കുകയായിരുന്നു.
തുടർന്ന് മറ്റ് പ്രതികൾ ചേർന്ന് അഖിലിനെ നിലത്തിട്ട് ക്രൂരമായി ചവിട്ടി പരിക്കേൽപ്പിച്ചു. ഈ സമയം മർദനം തടയാൻ ഇടപെട്ട
സുഹൃത്തുക്കളായ സജീവ്, അരുൺ എന്നിവർക്കും മർദനമേൽക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

