കൊച്ചി: മഹാരാജാസ് കോളേജിൽ പൊതുപരിപാടിക്കിടെ മന്ത്രിക്കെതിരെ പ്രതിഷേധമുയർത്തിയ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. പൊതുപരിപാടികൾ മനപ്പൂർവം അലങ്കോലപ്പെടുത്തുന്നത് തടയുന്നതിനുള്ള KPDPM (Kerala Prevention of Damage to Private Property and Payment of Compensation / Prevention of Disturbances of Public Meetings) ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, കാലടി സർവകലാശാലയിലെ പ്രതിഷേധ സംഭവങ്ങളെ തുടർന്ന് സസ്പെൻഷൻ നേരിട്ട വിദ്യാർഥികൾക്ക് ആശ്വാസമായി ഹൈക്കോടതിയുടെ ഉത്തരവമെത്തി.
ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് നാളെത്തന്നെ പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്.
സസ്പെൻഷൻ നടപടികൾ നിലനിൽക്കുന്നതിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ എത്തിയ മന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

