സംസ്ഥാനത്ത് പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുൻപ് ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി എക്സൈസ് മന്ത്രി എം. ലിജു.
സർക്കാരിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് ഡെപ്യൂട്ടി കമ്മീഷണർമാർ ലൈസൻസ് നൽകിയതെന്ന കണ്ടെത്തലിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ മദ്യനയം പുറത്തുവന്നതിനു ശേഷമേ ബാർ ലൈസൻസുകൾ നൽകാവൂ എന്നായിരുന്നു മന്ത്രിയുടെ കശന നിർദ്ദേശം.
എന്നാൽ ഇത് പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് മൂന്ന് ബാറുകൾക്ക് ഉദ്യോഗസ്ഥർ അനുമതി നൽകിയത്. ഇതിൽ രണ്ട് ബാറുകൾ എറണാകുളം ജില്ലയിലും ഒരെണ്ണം കോട്ടയം ജില്ലയിലുമാണ് പ്രവർത്തിക്കുന്നത്.
സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തരമായി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്എൽ 11 ലൈസൻസ് നിലവിലുണ്ടായിരുന്ന ബിയർ ആൻഡ് വൈൻ പാർലറുകളുടെ ലൈസൻസ് പുതുക്കിനൽകുന്നതിന്റെ മറവിലാണ് രഹസ്യമായി ബാർ ലൈസൻസുകൾ നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്.
നിലവിൽ പുതിയ ബാറുകൾ അനുവദിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് മുന്നണിയിൽ യാതൊരുവിധ തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

