പ്രമുഖ സർക്കസ് പ്രസ്ഥാനമായ ജെമിനി സർക്കസ് തങ്ങളുടെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (CSR) കീഴിൽ പ്രത്യേക മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. കണ്ണൂർ പൊലീസ് മൈതാനത്ത് വെച്ച് നടന്ന ചടങ്ങ് ജെമിനി സർക്കസ് മാനേജിങ് പാർട്ണർ അജയ് ശങ്കർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഔറ സ്കിൻ കെയർ ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർജുൻ അജയ് ശങ്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഐറിസ് ഹോസ്പിറ്റൽ, സൈറസ് എംഎം ഹോസ്പിറ്റൽ, ഓറ സ്കിൻ കെയർ ക്ലിനിക് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ക്യാംപ് ഒരുക്കിയത്. പൊതുജനങ്ങൾക്കായി സൗജന്യ രക്തപരിശോധന, പ്രമേഹ പരിശോധന, നേത്ര പരിശോധന എന്നിവയ്ക്കൊപ്പം വിദഗ്ദ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും ക്യാംപിൽ ലഭ്യമാക്കിയിരുന്നു.
ചടങ്ങിൽ ഡോ. വിമൽ നമ്പ്യാർ, ഡോ.
ശിഖ സുരേഷ്, ഡോ. അരുൺ ബാലൻ, അഡ്വർടൈസിങ് സിഇഒ ശ്രീഹരി നായർ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

