സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ ജ്യോതി എൻജിനീയറിങ് കോളജും പ്രമുഖ സാങ്കേതിക സ്ഥാപനമായ ഇൻഫോസിസ് സ്പ്രിങ് ബോർഡും സംയുക്തമായാണ് ഈ അഞ്ച് ദിവസത്തെ ശിൽപശാലയ്ക്ക് ആതിഥ്യമരുളുന്നത്.
എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ആധുനിക സാങ്കേതിക വിദ്യകളിലും നൂതന അധ്യാപന രീതികളിലും പ്രായോഗിക പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സാങ്കേതിക മേഖലയിലെ തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജമാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് ശിൽപശാലയുടെ പ്രധാന ഉന്നം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

