പുതിയ പാചക പരീക്ഷണങ്ങളുമായി ശ്രദ്ധ നേടുന്ന ‘രുചിക്കാലം’ പാചകക്കൂട്ടായ്മയിലേക്ക് വ്യത്യസ്തമായ റെസിപ്പികൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ തങ്ങൾ തയ്യാറാക്കിയ വിവിധ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ വ്യക്തമായ വിലാസവും ആകര്‍ഷകമായ ചിത്രവും സഹിതം [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
യൂട്യൂബ് വീഡിയോ ഉള്ളവര്‍ അതിന്റെ ലിങ്കും ഇതോടൊപ്പം ചേര്‍ക്കണം. ഇമെയിലിന്റെ സബ്ജക്റ്റ് ലൈനിൽ Recipes എന്ന് രേഖപ്പെടുത്താൻ ശ്രദ്ധിക്കുക.
തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പാചകക്കുറിപ്പുകൾ ‘രുചിക്കാലം’ പ്രസിദ്ധീകരിക്കുന്നതാണ്. ഈ വിഭവം തയ്യാറാക്കാനാവശ്യമായ ചേരുവകളും പാചകക്രമവും താഴെ നൽകുന്നു:
ആവശ്യമായ ചേരുവകൾ:
* ബട്ടർ: 20 ഗ്രാം
* ഉരുളകിഴങ്ങ്: 1 (ചെറുതായി അരിഞ്ഞു കഴുകി മാറ്റി വെച്ചത്)
* ഉപ്പ്: ആവശ്യത്തിന്
* കുരുമുളക് പൊടി: ആവശ്യത്തിന്
* സവാള: 1 (നന്നായി കഴുകി അരിഞ്ഞത്)
* തക്കാളി: 1 (അരിഞ്ഞത്)
* മുട്ട: 4 എണ്ണം
* ചീസ്: 4 കഷ്ണം
* മല്ലിയില: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാനിലേക്ക് അല്പം ബട്ടർ ഇട്ടു കൊടുക്കുക.
അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളകിഴങ്ങും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇതിനുശേഷം ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്ത് വഴറ്റുക.
സവാള വഴണ്ട് വരുമ്പോൾ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇവയെല്ലാം പാകത്തിന് വഴന്നു കഴിഞ്ഞാൽ, ഓരോ മുട്ടയും ഇതിലേക്ക് പൊട്ടിച്ചു ഒഴിക്കുക.
മുട്ടയ്ക്ക് ആവശ്യമായ ഉപ്പും കുരുമുളകും ചീസും ചേർത്തു കൊടുക്കുക. ഒപ്പം കുറച്ചു മല്ലിയിലയും വിതറി ചെറിയ തീയിൽ അടച്ചു വെച്ച് വേവിച്ചെടുത്താൽ രുചികരമായ മുട്ട-ഉരുളകിഴങ്ങ് വിഭവം തയ്യാര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

