തൊഴിലിടത്തിൽ വെച്ചുണ്ടായ ദാരുണ സംഭവത്തിൽ മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബത്തിന് അർഹമായ ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികാരികൾക്ക് നിർദ്ദേശം. പാലക്കാട് ജില്ലയിലെ പുതുശ്ശേരി സ്വദേശിയായ ബാലൻ ആണ് ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബർ 21-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തി സ്ഥലത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കവെ ബാലന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയായിരുന്നു.
തുടർന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും തലകറങ്ങി കുഴഞ്ഞുവീണ് മരണം സംഭവിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന്, തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സത്യനാഥൻ എം പാലക്കാട് പുതുശ്ശേരിയിലെ ബാലന്റെ വീട് സന്ദർശിച്ചു.
മരണപ്പെട്ട തൊഴിലാളിയുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട
അദ്ദേഹം, കുടുംബത്തിന്റെ ദയനീയ സാഹചര്യങ്ങളും പ്രയാസങ്ങളും ചോറിനറിഞ്ഞു. തുടർന്നാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം അർഹമായ 2,00,000 രൂപയുടെ എക്സ്ഗ്രേഷ്യ ധനസഹായം എത്രയും പെട്ടെന്ന് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അദ്ദേഹം കർശന നിർദ്ദേശം നൽകിയത്.
യാതൊരുവിധ അനാവശ്യ കാലതാമസവുമില്ലാതെ ഫെെലുകൾ തീർപ്പാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

