കൊച്ചി: കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിൽ ഊഞ്ഞാൽചങ്ങല കഴുത്തിൽ കുരുങ്ങി യുവാവ് ദാരുണമായി മരിച്ചു. ആലുവ ചെമ്പറക്കി അരിമ്പശ്ശേരി എ.എം.
അബ്ദുൽ കരീമിന്റെയും ഷംലയുടെയും മകൻ മുഹമ്മദ് ഫർഹാനെയാണ് (21) ഇന്നലെ പുലർച്ചെ ഒന്നരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു യൂട്യൂബറുടെ ക്യാമറാമാനായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഫർഹാൻ.
സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെ: സുഹൃത്തായ യുവതിയോടൊപ്പം പുലർച്ചെ പാർക്കിൽ എത്തിയ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെ യുവാവ് ഊഞ്ഞാലിന്റെ ചങ്ങല കഴുത്തിൽ കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇത് കണ്ട യുവതി ഉടൻ തന്നെ വഴിയാത്രക്കാരുടെ സഹായം തേടി.
തുടർന്ന് സമീപത്തുള്ള ഇവരുടെ താമസസ്ഥലത്തെ മറ്റ് സുഹൃത്തുക്കളെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് കടവന്ത്ര പൊലീസ് സ്ഥലത്തെത്തി ചങ്ങലയിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹത്തിന്റെ കബറടക്കം ഇതിനോടകം നടത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയായ യുവതി കൊച്ചിയിലെ ഒരു കോസ്മെറ്റോളജി ക്ലിനിക്കിൽ ജീവനക്കാരിയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

